Friday, 23 September 2016


കാപ്പിയും ചായയും കുടിയ്ക്കാത്തവരുണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവരെ പോലെ തന്നെ കാപ്പിയും ചായയും കൊടുത്തുള്ള ശീലം വളര്‍ത്തിയെടുക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇത് കുട്ടികളില്‍ ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്. പലപ്പോഴും കുട്ടികള്‍ക്ക് കാപ്പി കൊടുക്കുമ്പോള്‍ അതവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്ന് നോക്കാം. കഫീന്‍ കൂടുതല്‍ കുടിയ്ക്കുന്നതും ശീലമാക്കുന്നതും നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.



അമിതവണ്ണത്തിനുള്ള കാരണം 
 അമിതവണ്ണത്തിനുള്ള കാരണമാണ് പലപ്പോഴും കാപ്പി. ഇത് കുട്ടികളില്‍ 60%ത്തിലധികം അമിതവണ്ണത്തിന് വഴിവെയ്ക്കുന്നു. പഞ്ചസാര തന്നെയാണ് ഇതിന്റെ കാരണം
 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍
 ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും കാപ്പി കുടിയ്ക്കുന്നത്  കാരണമാകും. മാത്രമല്ല പല കുട്ടികളും കാപ്പിയ്ക്ക് അടിമയാവുകയും ചെയ്യും.

 
ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു
. തണുപ്പന്‍ മട്ടിലുള്ള പ്രതികരണമായിരിക്കും പല മേഖലകളിലും കുട്ടികള്‍ക്ക് ഉണ്ടാവുക.

 

നിര്‍ജ്ജലീകരണത്തിന് സാധ്യത
കുട്ടികള്‍ക്ക് കാപ്പി കൊടുത്താല്‍ അത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് കുട്ടികളില്‍ ദാഹം വര്‍ദ്ധിപ്പിക്കും.

 

പല്ലിനെ ചീത്തയാക്കും 
കുട്ടികളുടെ ദന്തസംരക്ഷണത്തില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കാപ്പി ശീലമാക്കുന്നത് കുട്ടികളുടെ പല്ലിനെ ചീത്തയാക്കും.

 
. കലോറി കുറവ്
 കാപ്പിയില്‍ കലോറി കുറവാണ്. ഇത് കുട്ടികളിലെ പോഷകക്കുറവിന് കാരണമാകും.

Thursday, 22 September 2016

പെണ്‍കുഞ്ഞെങ്കില്‍ അര്‍ത്ഥം വേണ്ടേ....
കുഞ്ഞിന് ഒരു നല്ല പേര് തെരഞ്ഞെടുക്കുക എന്നത് പുതിയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് .നിങ്ങൾ ഒരു പെൺകുഞ്ഞിന്റെ രക്ഷിതാവാണെങ്കിൽ ,നിങ്ങളുടെ കുഞ്ഞു മാലാഖയ്ക്കിടാനിതാ പ്രസിദ്ധമായ ചില പേരുകൾ ചുവടെ ചേർക്കുന്നു ഇന്ത്യയിൽ കുഞ്ഞിന് പേരിടുക എന്നത് ഒരു വിശിഷ്ട കാര്യമായാണ് കരുതുന്നത് .സാധാരണ 'പേരിടൽ ചടങ്ങു 'നടത്തുന്നു .ഇതിൽ മുതിർന്നവരുടെ അനുഗ്രത്തോടെ കുഞ്ഞിനെ ഔദ്യോഗികമായി നാമകരണം ചെയ്യുന്നു .ഇന്ത്യയിൽ പെൺകുഞ്ഞിന് പേരിടുന്നത് രസകരമാണ് .സംസ്‌കൃതത്തിൽ നിന്നും ,പുരാണങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് പേരുകൾ ലഭ്യമാണ് .സംസ്‌കൃത എഴുത്തുകളെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു . അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഒരുപാടു ചിന്തിച്ചു വേണം അർത്ഥമുള്ള ,പ്രസിദ്ധമായ ഒരു പേര് തെരഞ്ഞെടുക്കാൻ .ഇന്ത്യയിലെ പ്രസിദ്ധമായ പേരുകളെല്ലാം ഓരോ വർഷവും മാറിക്കൊണ്ടിരിക്കും .2016 ലെ പ്രസിദ്ധമായ പേരുകളെല്ലാം അർത്ഥമുള്ളതും ,മാധുര്യമുള്ളവയുമാണ് .2016 ലെ പ്രസിദ്ധമായ ഇന്ത്യൻ പെൺകുഞ്ഞുങ്ങളുടെ പേര് ചുവടെ ചേർക്കുന്നു .
 
2016 ലെ ഏറ്റവും പ്രസിദ്ധമായ പേരാണ് അങ്കിത .പ്രകാശത്തോടു കൂടിയത് എന്നാണിതിന് അർഥം .ദുർഗാ ദേവിയുടെ മറ്റൊരു പേരും ഇതാണ്

 
പരി
 ചെറുതും മനോഹരവുമായ പേരാണ് പാരി .ഇതിനു മാലാഖ എന്നും സൗന്ദര്യം എന്നും അർത്ഥമുണ്ട് .നിങ്ങളുടെ സുന്ദരിയായ മകൾക്കു ഏറ്റവും അനുയോജ്യമായ പേര് 
.

മെയ്‌ര
 2016 ലെ പ്രസിദ്ധമായ മറ്റൊരു പേരാണിത് .പ്രീയപ്പെട്ട എന്നർത്ഥമുള്ള പേരാണിത് .

ദിയ
 വെളിച്ചം ,പ്രകാശം എന്നൊക്കെ അർത്ഥമുള്ള നല്ലൊരു പേരാണ് ദിയ .നിങ്ങളുടെ ജീവിതത്തിൽ വെളിച്ചവും സന്തോഷവും തരുന്ന പെൺകുഞ്ഞിന് അനുയോജ്യമായ പേരാണിത്


സാൻവി
 2016 ലെ മറ്റൊരു പ്രസിദ്ധമായ പേരാണ് സാൻവി .ലക്ഷ്മി ദേവിയുടെ മറ്റൊരു പേരാണിത് .ഭാഗ്യവും ധനവും എന്നും ഇത് അർത്ഥമാക്കുന്നു .


റിയ
 2016 ലെ ഏറ്റവും സാധാരണമായ പേരാണ് റിയ .നല്ല പാട്ടുകാരി എന്നോ കലാകാരി എന്നോ ആണിതിന് അർഥം .

കുഞ്ഞുവാവയ്ക്കും ആര്‍ത്തവം, മുലപ്പാല്‍!

നവജാതശിശുക്കള്‍ മനസില്‍ സന്തോഷം നിറയ്ക്കുന്ന കാഴ്ചയാണ്. ഇവരുടെ അംഗവിക്ഷേപങ്ങളും ഉറക്കവും കരച്ചിലുമെല്ലാം നാം ആസ്വദിയ്ക്കുകയും ചെയ്യും. ഇവര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ നമ്മെ ആശങ്കപ്പെടുത്തുകയും. ഗര്‍ഭത്തില്‍ നിന്നും പുറത്തു വരുന്ന നവജാത ശിശുക്കള്‍ പുതിയ സാഹചര്യത്തോടു താദാത്മ്യം പ്രാപിയ്ക്കാന്‍ സമയമേറെയെടുക്കും. ഇതുകൊണ്ടാണ് ഉറങ്ങാത്ത സമയത്ത് ഇവര്‍ കരയുന്നതും. നവജാത ശിശുക്കളെ സംബന്ധിച്ച് കൗതുകകരമായ ഏറെ കാര്യങ്ങളുണ്ട്, ഇവയില്‍ പലതും നമുക്കറിയാത്തവയായാരിയ്ക്കും.
കണ്ണീര്‍
 നവജാതശിശുക്കളില്‍ പൂര്‍ണമായും വികസിച്ച കണ്ണീര്‍ ഗ്രന്ഥികളില്ല. ഇതുകൊണ്ട് ഇവര്‍ കരഞ്ഞാലും കണ്ണീര്‍ വരികയുമില്ല.

രുചി
 ഉപ്പൊഴികെയുള്ള രുചികളെല്ലാം തിരിച്ചറിയാന്‍ ഇവര്‍ക്കു കഴിയും. കാരണംഇവരിലെരുചിമുകുളങ്ങള്‍പൂര്‍ണവളര്‍ച്ചയെത്തുന്നതുകൊണ്ടുതന്നെ.



കാര്‍ട്ടിലേജ് ബോണ്‍
 കുഞ്ഞുങ്ങളിലെ മുട്ടിലെ കാര്‍ട്ടിലേജ് ബോണ്‍ ഒരു വയസാകുമ്പോഴേ രൂപപ്പെടൂ. ഇതുകൊണ്ടുതന്നെ മുട്ടിന് മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്.


എല്ലിന്റെ എണ്ണം
 നവജാതശിശുക്കളില്‍ എല്ലുകളുടെ എണ്ണം 300 ആണ്. ഇത് മുതിര്‍ന്നവരില്‍ 206 മാത്രമാണ്. വളരുന്തോറും പല എല്ലുകളും ഒരുമിച്ചു ചേരുന്നതാണ് എല്ലിന്റെ എണ്ണം കുറയാന്‍ കാരണം.

തലമുടി
 ജനിച്ച പല കുഞ്ഞുങ്ങളിലും തലമുടിയുണ്ടാകും ഇത് വയറ്റില്‍ വച്ചുള്ള താപനില നില നിര്‍ത്താനുള്ള ശരീരത്തിന്റെ ഒരു മെ്ക്കാനിസമാണ്.

ആര്‍ത്തവം
 ചില നവജാത ശിശുക്കളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആര്‍ത്തവസമാനമായ ഒന്നോ രണ്ടോ തുള്ളി രക്തം പുറത്തു വരുന്നതും സാധാരണം. ഇത് വയറ്റില്‍ വച്ച് കൂടുതല്‍ അളവില്‍ ഈസ്ട്രജന്‍ എത്തുന്നതുകൊണ്ടാണ്, അമ്മയില്‍ നിന്നും. ഇത് അപൂര്‍വമാണെങ്കിലും ഭയപ്പെടാനുമില്ല.


മുലപ്പാല്‍
 അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില കുഞ്ഞുങ്ങളുടെ നിപ്പിളില്‍ നിന്നും മുലപ്പാല്‍ വരുന്നതും സാധാരണം. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും. ഇതും അപൂര്‍വമാണ്, എന്നു കരുതി ആശങ്കപ്പെടാനുമില്ല.



മാതാപിതാക്കള്‍ ഇങ്ങനെയൊക്കെയായിരിക്കണം?

കുട്ടികളുടെ നല്ല ഭാവിയ്ക്കും ഭാവിയുടെ സുരക്ഷിതത്വത്തിനും വേണ്ടി കഷ്ടപ്പെടുന്നവര്‍ തന്നെയാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ചില മാതാപിതാക്കളെങ്കിലും വിചാരിയ്ക്കുന്നുണ്ട് ഞാന്‍ അല്‍പം സ്ട്രിക്ട് ആയാലേ കുട്ടികള്‍ ശരിയാവൂ എന്ന്.   എന്നാല്‍ എല്ലാ രക്ഷിതാക്കളും വിശ്വസിച്ചു പോരുന്ന ചില മിത്തുകള്‍ ഉണ്ട്. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കേട്ടു പോന്ന ചില വിശ്വാസങ്ങളാണ് പലപ്പോഴും പല മാതാപിതാക്കളേയും ഇത്തരം സ്വഭാവക്കാരാക്കുന്നതും. കാലങ്ങളായി മാതാപിതാക്കള്‍ പിന്തുടര്‍ന്നു പോരുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
 


കരയുന്ന കുട്ടിയെ എടുക്കരുത്
 ഒരിക്കലും കരയുന്ന കുട്ടിയെ എടുക്കരുത് എന്നാണ് മുതിര്‍ന്നവര്‍ പഠിപ്പിക്കുന്ന ശീലം. ഇത് കുട്ടികളില്‍ അച്ചടക്കം ഇല്ലാതാക്കും എന്നാണ് പറയുന്ന കാരണം. പക്ഷേ കുട്ടിയെ ശാന്തനാക്കാന്‍ എടുക്കുകയാണ് വഴിയെങ്കില്‍ അത് തന്നെ പിന്തുടരാം.


കാലാവസ്ഥയിലെ മാറ്റം
 തണുത്ത കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് പനി പിടിയ്ക്കും. എന്നാല്‍ അത്തരത്തിലൊരു കാരണം ഇല്ല. ഇതിന് കാരണം പലപ്പോഴും കുട്ടിയുടെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ്. അതിന് തണുപ്പെന്നോ ചൂടെന്നോ ഇല്ല.

ആദ്യമായി പല്ല് വരുമ്പോള്‍
 ആദ്യമായി പല്ല് വരുമ്പോള്‍ കുഞ്ഞിന് പനിയുണ്ടാവും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ പല്ല് വരുമ്പോള്‍ കുഞ്ഞിന് ചെറിയ തരത്തിലുള്ള വേദന ഉണ്ടാവും എന്നത് സത്യമാണ്. എന്നാല്‍ ഒരിക്കലും അത് പനിയുമായി താരതമ്യം ചെയ്യേണ്ടതില്ല.


ജ്യൂസ് തരുന്ന ആരോഗ്യം
 മറ്റ് ഭക്ഷണങ്ങളേക്കാള്‍ ആരോഗ്യം ജ്യൂസ് കഴിയ്ക്കുമ്പോഴാണ് എന്ന വിശ്വസിക്കുന്നവരാണ് മറ്റു ചില രക്ഷിതാക്കള്‍. എന്നാല്‍ അമിതമായി ജ്യൂസ് കൊടുക്കുന്നത് കുട്ടികളുടെ പല്ലിനെ തകരാറിലാക്കും.
.

നിങ്ങളേക്കാള്‍ മുന്‍പില്‍ കുട്ടികള്‍
 കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ എന്തിനും ഏതിനും വാശി പിടിയ്ക്കുന്ന കുട്ടിയുടെ ആവശ്യം അംഗീകരിച്ച് കൊടുക്കുന്നത് പലപ്പോഴും സ്വഭാവ വൈകല്യത്തിലേക്കാണ് വഴി വെയ്ക്കുക.



കുട്ടികളുടെ മൂഡ് മാറ്റം
 കുട്ടികള്‍ ഏതെങ്കിലും കാര്യത്തിന് അപ്‌സെറ്റ് ആയി ഇരിയ്ക്കുകയാണെങ്കില്‍ അതൊരിക്കലും നിങ്ങളുടെ വീഴ്ചയാണെന്ന് കരുതരുത്
 
 
  വാക്‌സിനും ഓട്ടിസവും
 വാക്‌സിനും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാക്‌സിന്‍ എടുക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉണ്ടാക്കും എന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റായ വിശ്വാസമാണ്


















Wednesday, 21 September 2016

കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍

 ആണായാലും പെണ്ണായാലും അമ്മയോടുള്ള അത്രയും അടുപ്പം വേറൊരാളോടും ഒരു കുട്ടിയ്ക്കും ഉണ്ടാവില്ല. പണ്ടുള്ളവര്‍ പറയും ആണ്‍മക്കള്‍ക്ക് അമ്മമാരോടായിരിക്കും അടുപ്പം കൂടുതലെന്ന്. അമ്മമാരോട് മക്കള്‍ക്ക് എന്തും തുറന്നു പറയാം. സോപ്പ് അബോര്‍ഷന് കാരണമാകുന്നു? അതുപോലെ തന്നെ ഓരോ പ്രായത്തിലും ആണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ആണ്‍മക്കളുടെ കൗമാരകാലത്ത്. എന്തൊക്കെ കാര്യങ്ങളാണ് ആണ്‍മക്കള്‍ക്ക് അമ്മമാര്‍ അവരുടെ കൗമാരകാലത്ത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടത് എന്ന് നോക്കാം.

അടുക്കള പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല
 ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ് ഇത്. അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്. എന്നാല്‍ അടുക്കളം ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് അമ്മമാര്‍ പറയുന്നു.
അടിസ്ഥാന പാചകം
 പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ.
 
അക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കണം
 
  ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം.
 
 
 
 
 സ്ത്രീകളെ ബഹുമാനിയ്ക്കാന്‍
 ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്. കാരണം സ്ത്രീകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം എന്നത്. അമ്മയായായാലും സഹപാഠിയാണെങ്കിലും ഭാര്യയാണെങ്കിലും അവളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം. 
 
 
 
 
വൈകാരികമായ പെരുമാറ്റം
  പലരും വൈകാരികമായ പെരുമാറ്റം കൊണ്ട് പലപ്പോഴും കണ്ണ് കാണാത്തവരായിരിക്കും. ചിലര്‍ക്ക് ദേഷ്യമായിരിക്കും മറ്റു ചിലര്‍ക്ക് എല്ലാം തമാശയായിരിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ പഠിയ്ക്കണം. 
 
 
 
 
 
ദയയെന്തെന്ന് പഠിപ്പിക്കണം
 നമ്മുടെ സമൂഹത്തിലെ ഓരോ ജീവിയോടും അത് മനുഷ്യനായാലും മൃഗമായാലും ദയയോട് കൂടി പെരുമാറാന്‍ പഠിപ്പിക്കണം.
 
 
 
 അടിസ്ഥാന ജീവിത തത്വങ്ങള്‍
 അടിസ്ഥാനപരമായി നമുക്കുണ്ടാകേണ്ട ഗുണങ്ങളക്കുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.   


കുട്ടികളോട് നിര്‍ബന്ധമായും പറയേണ്ട കാര്യങ്ങള്‍ 

 ഇന്ന്ഓരോകുടുംബവുംഅണുകുടുംബമായിമാറിക്കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണ്. അത്‌കൊണ്ട് തന്നെ പലപ്പോഴും പല കുടുംബങ്ങളിലും ഉള്ള പല നല്ല ശീലങ്ങളും ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. പണ്ട് നമ്മുടെയെല്ലാം വീടുകളില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരെയെല്ലാം വൃദ്ധസദനങ്ങളിലാണ് പലപ്പോഴും കാണേണ്ടി വരുന്നത്. കുട്ടികള്‍ക്ക് നെയ് കൊടുത്താല്‍... അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറ പല നല്ല ശീലങ്ങളും ഇല്ലാതെ വളരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അച്ഛനമ്മമാര്‍ മക്കളോട് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

രാവിലെ ഉണരേണ്ടത്

 രാവിലെ ഉണരേണ്ടതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. വൈകി ഉറങ്ങുന്നതിന്റദോഷവശങ്ങളുംവൈകിഎഴുന്നേല്‍ക്കുന്നതിന്റെ ദോഷവശങ്ങളും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞ് മനസ്സിലാക്കണം


ഭക്ഷണം കഴിയ്‌ക്കേണ്ടത്

 പലരും ഇന്നത്തെ കാലത്ത് ഡൈനിംഗ് ടേബിളില്‍ ഇരുന്നാണ് ഭക്ഷണം കഴിയ്ക്കാറുള്ളത്. എന്നാല്‍ തറയില് ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം



വെള്ളവും ഭക്ഷണവും

 ഭക്ഷണം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നതും കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ശീലങ്ങളില്‍ ഒന്നാണ്. ഇത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് മനസ്സിലാക്കണം.


l

രാത്രി ഭക്ഷണം സമയത്തിന്

 രാത്രി ഭക്ഷണം സമയത്തിന് കഴിയ്ക്കണം. അധികം വൈകി ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. മാത്രമല്ല ഇത്തരമൊരു ശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുകയും വേണം.



ദിവസവും കുളിയ്ക്കണം

 ദിവസവും കുളിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും കുട്ടികള്‍ മടി കാണിയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ കാണിച്ച് കൂട്ടുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.



ഭക്ഷണശേഷം

 ഭക്ഷണശേഷം വായും കൈയ്യും വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

l