Thursday 22 September 2016

കുഞ്ഞുവാവയ്ക്കും ആര്‍ത്തവം, മുലപ്പാല്‍!

നവജാതശിശുക്കള്‍ മനസില്‍ സന്തോഷം നിറയ്ക്കുന്ന കാഴ്ചയാണ്. ഇവരുടെ അംഗവിക്ഷേപങ്ങളും ഉറക്കവും കരച്ചിലുമെല്ലാം നാം ആസ്വദിയ്ക്കുകയും ചെയ്യും. ഇവര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ നമ്മെ ആശങ്കപ്പെടുത്തുകയും. ഗര്‍ഭത്തില്‍ നിന്നും പുറത്തു വരുന്ന നവജാത ശിശുക്കള്‍ പുതിയ സാഹചര്യത്തോടു താദാത്മ്യം പ്രാപിയ്ക്കാന്‍ സമയമേറെയെടുക്കും. ഇതുകൊണ്ടാണ് ഉറങ്ങാത്ത സമയത്ത് ഇവര്‍ കരയുന്നതും. നവജാത ശിശുക്കളെ സംബന്ധിച്ച് കൗതുകകരമായ ഏറെ കാര്യങ്ങളുണ്ട്, ഇവയില്‍ പലതും നമുക്കറിയാത്തവയായാരിയ്ക്കും.
കണ്ണീര്‍
 നവജാതശിശുക്കളില്‍ പൂര്‍ണമായും വികസിച്ച കണ്ണീര്‍ ഗ്രന്ഥികളില്ല. ഇതുകൊണ്ട് ഇവര്‍ കരഞ്ഞാലും കണ്ണീര്‍ വരികയുമില്ല.

രുചി
 ഉപ്പൊഴികെയുള്ള രുചികളെല്ലാം തിരിച്ചറിയാന്‍ ഇവര്‍ക്കു കഴിയും. കാരണംഇവരിലെരുചിമുകുളങ്ങള്‍പൂര്‍ണവളര്‍ച്ചയെത്തുന്നതുകൊണ്ടുതന്നെ.



കാര്‍ട്ടിലേജ് ബോണ്‍
 കുഞ്ഞുങ്ങളിലെ മുട്ടിലെ കാര്‍ട്ടിലേജ് ബോണ്‍ ഒരു വയസാകുമ്പോഴേ രൂപപ്പെടൂ. ഇതുകൊണ്ടുതന്നെ മുട്ടിന് മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്.


എല്ലിന്റെ എണ്ണം
 നവജാതശിശുക്കളില്‍ എല്ലുകളുടെ എണ്ണം 300 ആണ്. ഇത് മുതിര്‍ന്നവരില്‍ 206 മാത്രമാണ്. വളരുന്തോറും പല എല്ലുകളും ഒരുമിച്ചു ചേരുന്നതാണ് എല്ലിന്റെ എണ്ണം കുറയാന്‍ കാരണം.

തലമുടി
 ജനിച്ച പല കുഞ്ഞുങ്ങളിലും തലമുടിയുണ്ടാകും ഇത് വയറ്റില്‍ വച്ചുള്ള താപനില നില നിര്‍ത്താനുള്ള ശരീരത്തിന്റെ ഒരു മെ്ക്കാനിസമാണ്.

ആര്‍ത്തവം
 ചില നവജാത ശിശുക്കളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആര്‍ത്തവസമാനമായ ഒന്നോ രണ്ടോ തുള്ളി രക്തം പുറത്തു വരുന്നതും സാധാരണം. ഇത് വയറ്റില്‍ വച്ച് കൂടുതല്‍ അളവില്‍ ഈസ്ട്രജന്‍ എത്തുന്നതുകൊണ്ടാണ്, അമ്മയില്‍ നിന്നും. ഇത് അപൂര്‍വമാണെങ്കിലും ഭയപ്പെടാനുമില്ല.


മുലപ്പാല്‍
 അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില കുഞ്ഞുങ്ങളുടെ നിപ്പിളില്‍ നിന്നും മുലപ്പാല്‍ വരുന്നതും സാധാരണം. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും. ഇതും അപൂര്‍വമാണ്, എന്നു കരുതി ആശങ്കപ്പെടാനുമില്ല.



No comments:

Post a Comment