Thursday 22 September 2016

പെണ്‍കുഞ്ഞെങ്കില്‍ അര്‍ത്ഥം വേണ്ടേ....
കുഞ്ഞിന് ഒരു നല്ല പേര് തെരഞ്ഞെടുക്കുക എന്നത് പുതിയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് .നിങ്ങൾ ഒരു പെൺകുഞ്ഞിന്റെ രക്ഷിതാവാണെങ്കിൽ ,നിങ്ങളുടെ കുഞ്ഞു മാലാഖയ്ക്കിടാനിതാ പ്രസിദ്ധമായ ചില പേരുകൾ ചുവടെ ചേർക്കുന്നു ഇന്ത്യയിൽ കുഞ്ഞിന് പേരിടുക എന്നത് ഒരു വിശിഷ്ട കാര്യമായാണ് കരുതുന്നത് .സാധാരണ 'പേരിടൽ ചടങ്ങു 'നടത്തുന്നു .ഇതിൽ മുതിർന്നവരുടെ അനുഗ്രത്തോടെ കുഞ്ഞിനെ ഔദ്യോഗികമായി നാമകരണം ചെയ്യുന്നു .ഇന്ത്യയിൽ പെൺകുഞ്ഞിന് പേരിടുന്നത് രസകരമാണ് .സംസ്‌കൃതത്തിൽ നിന്നും ,പുരാണങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് പേരുകൾ ലഭ്യമാണ് .സംസ്‌കൃത എഴുത്തുകളെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു . അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഒരുപാടു ചിന്തിച്ചു വേണം അർത്ഥമുള്ള ,പ്രസിദ്ധമായ ഒരു പേര് തെരഞ്ഞെടുക്കാൻ .ഇന്ത്യയിലെ പ്രസിദ്ധമായ പേരുകളെല്ലാം ഓരോ വർഷവും മാറിക്കൊണ്ടിരിക്കും .2016 ലെ പ്രസിദ്ധമായ പേരുകളെല്ലാം അർത്ഥമുള്ളതും ,മാധുര്യമുള്ളവയുമാണ് .2016 ലെ പ്രസിദ്ധമായ ഇന്ത്യൻ പെൺകുഞ്ഞുങ്ങളുടെ പേര് ചുവടെ ചേർക്കുന്നു .
 
2016 ലെ ഏറ്റവും പ്രസിദ്ധമായ പേരാണ് അങ്കിത .പ്രകാശത്തോടു കൂടിയത് എന്നാണിതിന് അർഥം .ദുർഗാ ദേവിയുടെ മറ്റൊരു പേരും ഇതാണ്

 
പരി
 ചെറുതും മനോഹരവുമായ പേരാണ് പാരി .ഇതിനു മാലാഖ എന്നും സൗന്ദര്യം എന്നും അർത്ഥമുണ്ട് .നിങ്ങളുടെ സുന്ദരിയായ മകൾക്കു ഏറ്റവും അനുയോജ്യമായ പേര് 
.

മെയ്‌ര
 2016 ലെ പ്രസിദ്ധമായ മറ്റൊരു പേരാണിത് .പ്രീയപ്പെട്ട എന്നർത്ഥമുള്ള പേരാണിത് .

ദിയ
 വെളിച്ചം ,പ്രകാശം എന്നൊക്കെ അർത്ഥമുള്ള നല്ലൊരു പേരാണ് ദിയ .നിങ്ങളുടെ ജീവിതത്തിൽ വെളിച്ചവും സന്തോഷവും തരുന്ന പെൺകുഞ്ഞിന് അനുയോജ്യമായ പേരാണിത്


സാൻവി
 2016 ലെ മറ്റൊരു പ്രസിദ്ധമായ പേരാണ് സാൻവി .ലക്ഷ്മി ദേവിയുടെ മറ്റൊരു പേരാണിത് .ഭാഗ്യവും ധനവും എന്നും ഇത് അർത്ഥമാക്കുന്നു .


റിയ
 2016 ലെ ഏറ്റവും സാധാരണമായ പേരാണ് റിയ .നല്ല പാട്ടുകാരി എന്നോ കലാകാരി എന്നോ ആണിതിന് അർഥം .

No comments:

Post a Comment