കുഞ്ഞുങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ ആഹാരം കൊടുക്കണം. എന്നാല്‍ അതേ
മസയം മുതിര്‍ന്നവര്‍ കഴിയ്‌ക്കുന്ന പല ഭക്ഷണങ്ങളും കുട്ടികള്‍ക്കു
നല്‍കാനും പറ്റില്ല. കാരണം അവരുടെ ദഹനേന്ദ്രിയം അധികം വികസിയ്‌ക്കാത്തതു
കാണം.
നെയ്യ് ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് കുഞ്ഞുങ്ങള്‍ക്കു
നല്‍കുന്നത് ഗുണം ചെയ്യും. എന്നാല്‍ അളകധികമാകാതിരിയ്‌ക്കാന്‍
ശ്രദ്ധിയ്‌ക്കണമെന്നു മാത്രം.
ആരോഗ്യകരമായ കൊഴുപ്പാണ് ഇതില്‍ അടങ്ങിയിരിയ്‌ക്കുന്നത്.
ഇതുകൊണ്ടുതന്നെ കുഞ്ഞിന് ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു നല്‍കാം.
പ്രായത്തിനും തൂക്കത്തിനുമനുസരിച്ചാണ് നെയ്യു നല്‍കേണ്ടത്.
കുഞ്ഞുങ്ങള്‍ക്ക് ഊര്‍ജം നല്‍കാനും മലശോധന എളുപ്പമാക്കാനും നെയ്യു
നല്‍കുന്നതു സഹായിക്കും.
വലിയവരുടെ പോലെയല്ല, കുഞ്ഞുങ്ങളുടെ കാര്യം. ഇവര്‍ക്ക് ആരോഗ്യകരമായ
രീതിയില്‍ തൂക്കം കൂടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പല
ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. ഇതിനുള്ള നല്ലൊരു വഴിയാണ് നെയ്യ്.
കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയം വേണ്ട രീതിയില്‍ വികസിയ്‌ക്കാത്തതു കൊണ്ടുതന്നെ
എളുപ്പം ദഹിയ്‌ക്കുന്ന ഭക്ഷണങ്ങളും വേണം. നെയ്യ് ഇത്തരത്തിലുള്ളൊരു
ഭക്ഷണമാണ്.
ആദ്യം കുറേശെ വീതം നെയ്യു കൊടുത്തു തുടങ്ങുക. ഒരു വയസുള്ള കുട്ടിയ്‌ക്ക്
3-4 ടീസ്‌പൂണ്‍ വരെ നെയ്യു കൊടുക്കാം.
കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും നെയ്യ് ഏറെ നല്ലതാണ്. 60 ശതമാനം
തലച്ചോറും കൊഴുപ്പാണ്. ഇതിന് നല്ല കൊഴുപ്പ് അത്യാവശ്യവുമാണ്.
തൂക്കം കുറഞ്ഞ കുട്ടികള്‍ക്കു ഡോക്ടറുടെ നിര്‍ദേശാനുസാരണം കൂടുതല്‍ നെയ്യു
കൊടുക്കാം. ഇത് കുട്ടികള്‍ക്കു ദഹിയ്‌ക്കുന്നുണ്ടോയെന്നുറപ്പു വരുത്തണം
No comments:
Post a Comment