Monday, 26 September 2016


പാലൂട്ടുന്ന അമ്മമാര്‍ ഭക്ഷണ, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാകണം. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന്റെയും ആരോഗ്യവും അനാരോഗ്യവും. ഫലവര്‍ഗങ്ങള്‍ പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നു പറയും. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ ചില ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു നല്ലതല്ല. കാരണം ഇവ മുലപ്പാലിലൂടെ കുഞ്ഞിലെത്തും. അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ

 

സിട്രസ്
 സിട്രസ് ഫലവര്‍ഗങ്ങള്‍ മൂലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇവ മുലപ്പാലില്‍ ആസിഡ് രുചിയുണ്ടാക്കും. കുഞ്ഞിന് നല്ലതല്ല.


സ്‌ട്രോബെറി
സ്‌ട്രോബെറി അധികം അമ്മ കഴിച്ചാല്‍ കുഞ്ഞിന് ഗ്യാസ്, വയറിളക്കം തുടങ്ങിയ അസ്വസ്ഥകളുണ്ടാകാന്‍ കാരണമാകും. ചില കുട്ടികളില്‍ ചര്‍മത്തില്‍ അലര്‍ജിയുമുണ്ടാകും.



പൈനാപ്പിള്‍
 പൈനാപ്പിള്‍ കൂടുതല്‍ അസിഡിറ്റിയുള്ള ഒന്നാണ്. ഇത് കഴിയ്ക്കുന്നത് കുഞ്ഞിന് നാപ്പി റാഷുണ്ടാകാന്‍ കാരണമാകും.
 


കിവി
 കിവിയും ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഫലവര്‍ഗമാണ്. ഇത് കുഞ്ഞിന് ഗ്യാസുണ്ടാക്കാന്‍ കാരണമാകും.



ചെറി
അമ്മ കൂടുതല്‍ ചെറി കഴിയ്ക്കുന്നത് കുഞ്ഞിന് വയറിളക്കം, ഛര്‍ദി പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും. മൂലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.




പ്രൂണ്‍സ്
 പ്രൂണ്‍സ് കൂടുതല്‍ കഴിച്ചാല്‍ കുഞ്ഞിന് വയറിളക്കം പോലുള്ള അവസ്ഥകളുണ്ടാകാം. ഇതൊഴിവാക്കുന്നതാണ് നല്ലത്.

 
 
 
ആപ്പിള്‍
 ആപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിലെ നാരുകള്‍ കുഞ്ഞുങ്ങളില്‍ മലബന്ധത്തിനിടയാക്കും.

No comments:

Post a Comment