Thursday, 20 October 2016

കുട്ടികളോട് നിര്‍ബന്ധമായും പറയേണ്ട കാര്യങ്ങള്‍

ഇന്ന് ഓരോ കുടുംബവും അണുകുടുംബമായി മാറിക്കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണ്. അത്‌കൊണ്ട് തന്നെ പലപ്പോഴും പല കുടുംബങ്ങളിലും ഉള്ള പല നല്ല ശീലങ്ങളും ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
പണ്ട് നമ്മുടെയെല്ലാം വീടുകളില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരെയെല്ലാം വൃദ്ധസദനങ്ങളിലാണ് പലപ്പോഴും കാണേണ്ടി വരുന്നത്. കുട്ടികള്‍ക്ക് നെയ് കൊടുത്താല്‍...
അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറ പല നല്ല ശീലങ്ങളും ഇല്ലാതെ വളരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അച്ഛനമ്മമാര്‍ മക്കളോട് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.


  രാവിലെ ഉണരേണ്ടത് 

രാവിലെ ഉണരേണ്ടത്

രാവിലെ ഉണരേണ്ടതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. വൈകി ഉറങ്ങുന്നതിന്റെ ദോഷവശങ്ങളും വൈകി എഴുന്നേല്‍ക്കുന്നതിന്റെ ദോഷവശങ്ങളും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞ് മനസ്സിലാക്കണം.
ഭക്ഷണം കഴിയ്‌ക്കേണ്ടത്

ഭക്ഷണം കഴിയ്‌ക്കേണ്ടത്

പലരും ഇന്നത്തെ കാലത്ത് ഡൈനിംഗ് ടേബിളില്‍ ഇരുന്നാണ് ഭക്ഷണം കഴിയ്ക്കാറുള്ളത്. എന്നാല്‍ തറയില് ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?



വെള്ളവും ഭക്ഷണവും

 

വെള്ളവും ഭക്ഷണവും

ഭക്ഷണം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നതും കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ശീലങ്ങളില്‍ ഒന്നാണ്. ഇത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് മനസ്സിലാക്കണം.
  രാത്രി ഭക്ഷണം സമയത്തിന്
രാത്രി ഭക്ഷണം സമയത്തിന് രാത്രി ഭക്ഷണം സമയത്തിന് കഴിയ്ക്കണം. അധികം വൈകി ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. മാത്രമല്ല ഇത്തരമൊരു ശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുകയും വേണം.


  ദിവസവും കുളിയ്ക്കണം
 
 ദിവസവും കുളിയ്ക്കണം ദിവസവും കുളിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും കുട്ടികള്‍ മടി കാണിയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ കാണിച്ച് കൂട്ടുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.



 ഭക്ഷണശേഷം 
ഭക്ഷണശേഷം ഭക്ഷണശേഷം വായും കൈയ്യും വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

No comments:

Post a Comment