Thursday 6 October 2016


സ്മാർട്ടാകാൻ പോട്ടി ട്രെയിനിങ്

potty

നഴ്സറിയിൽ പോയിത്തുടങ്ങിയിട്ടും അങ്ങു ശരിയായിട്ടില്ല. ഡയപ്പർ വച്ചില്ലെങ്കിൽ ആകെ പ്രശ്നമാണ്. കുഞ്ഞിന്റെ ഈ ശീലം മാറിയില്ലെങ്കിൽ അമ്മമാരാണ് വിഷമിക്കുന്നത്. സമയാസമയത്ത് മലമൂത്ര വിസർജനം ചെയ്യാൻ കുഞ്ഞിനെ ശീലിപ്പിക്കാൻ ഇതാ ചില വഴികൾ.

∙മൂത്രമൊഴിക്കാനോ ടോയ്‌ലറ്റിൽ പോകാനോ തോന്നുന്നത് ചില സൂചനകളിലൂടെ കുഞ്ഞ് പ്രകടമാക്കും. ഈ സൂചനകൾ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി വയ്ക്കുക. ചില കുട്ടികൾ‌ പെട്ടെന്ന് നിശ്ശബ്ദരായി മുറിയുടെ മൂലയിലോ കട്ടിലിന്റെ മറവിലോ പോയി നിൽക്കും. ചിലർ കതകിന്റെ മറവിൽ നിന്നാകും കാര്യംസാധിക്കുക.

∙മൂത്രമൊഴിക്കാൻ തോന്നുമ്പോൾ എന്തെങ്കിലും പ്രത്യേക ശബ്ദമോ അടയാളമോ നൽകാൻ കുട്ടിയെ ശീലിപ്പിക്കാം. ഒരു വിസിൽ നൽകുകയോ അതിനായി മാത്രം ഒരു വാക്ക് പഠിപ്പി ക്കുകയോ ചെയ്യാം.

∙രണ്ടു മണിക്കൂർ കൂടുമ്പോൾ കുഞ്ഞിനോട് മൂത്രമൊഴിക്കാൻ ആവശ്യപ്പെടാം. പിന്നാലെ നടന്ന് ഒഴിപ്പിച്ചില്ലെങ്കിൽ കുട്ടി ഇക്കാര്യം ചെയ്യില്ലെന്ന് ഓർക്കണം.

∙ബാത്റൂമിലെ മോപ്പ്, ടോയ്‌ലറ്റ് ബ്രഷ് എന്നിവ എത്തിപ്പിടിക്കാവുന്ന അകലത്തിൽ പോട്ടി വയ്ക്കാതിരിക്കുക. ഇത് കുട്ടിയുടെ ശ്രദ്ധ തെറ്റിക്കും.

∙പോട്ടിയിൽ ഇരിക്കാൻ കുട്ടി തയാറാകുന്നതാണ് പ്രധാനം. ചെറിയ കളിപ്പാട്ടമോ മറ്റോ കയ്യിൽ വച്ച് പോട്ടിയിലിരിക്കാൻ അനുവദിക്കാം. കുട്ടി പോട്ടിയിൽ മൂത്രമൊഴിക്കുന്നത് പോലെ പാവയെ തറയിലിരുത്തി മൂത്രമൊഴിക്കാൻ പറയാം. ഇത് കുഞ്ഞിനെ ഉത്സാഹത്തിലാക്കും.

∙കുട്ടിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമായി മാറുന്നു എന്ന് സങ്കൽ പ്പിക്കാൻ ആവശ്യപ്പെടാം. കാര്യംകഴിയുന്നത് വരെ ആ കഥാപാത്രമായി ഇരിക്കാൻ ആവശ്യപ്പെടാം. മൂത്രമൊഴിക്കാം എന്നു പറയുന്നതിനു പകരം ‘ബാർബി’ ആകാം എന്നു അടുത്ത തവണ പറയുക. ഇതൊരു അടയാളമായി മാറ്റാം.

∙കുട്ടി പോട്ടിയിലിരിക്കുന്ന സമയത്ത് അമ്മ ആ കഥാപാത്രത്തോട് സംസാരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കട്ടെ. ഭക്ഷണം കഴിച്ചോ, ടിവി കണ്ടോ എന്നിങ്ങനെയുളള ചോദ്യ ങ്ങൾക്കൊപ്പം മതിയായോ, കഴുകാറായോ എന്നിവയും ഉൾപ്പെടുത്തണം.

∙പോട്ടിയും കുട്ടിയും തമ്മിൽ മത്സരത്തിലാണ് എന്ന് പറയാം. കുട്ടി മൂത്രമൊഴിച്ചാൽ പോട്ടിയെ തോൽപിക്കാം. ഇല്ലെങ്കിൽ കുട്ടി തോൽക്കും. ഇത് അവന് രസമുളള കളിയാകും.

∙ഓരോ തവണ പോട്ടിയിൽ മൂത്രമൊഴിക്കുമ്പോഴും മിഠായി നൽകാം. എണ്ണം കുറച്ചു കൊണ്ടുവരണമെന്നു മാത്രം.

∙ഒന്നും ഫലം കാണുന്നില്ലെങ്കിൽ അമ്മയ്ക്ക് പോട്ടിയോട് കരഞ്ഞ് പരാതിപ്പെടാം. എന്റെ കുഞ്ഞ് വലുതായി സ്കൂളിൽ പോകുമ്പോഴും ഡയപ്പർ കെട്ടി പോകുന്നത് എന്ത് നാണക്കേ ടാകും...എന്ന് അഭിനയിക്കാം. ഫലമുണ്ടാകുമെന്ന് തീർച്ച. 



No comments:

Post a Comment