Wednesday, 2 November 2016

കുട്ടികളിലെ അമിതവണ്ണത്തെ ചെറുക്കാന്‍...

മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും അമിതവണ്ണം എന്ന വില്ലന്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഇതാകട്ടെ മുതിര്‍ന്നവരിലുള്ളതിനേക്കാള്‍ അല്‍പം കൂടി ഗുരുതരമായിരിക്കും. ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് ഇതിന്റെ പ്രധാന കാരണം എന്നതാണ് സത്യം. അമിതവണ്ണക്കാരായ കുട്ടികള്‍ക്ക് ആരോഗ്യം കുറവാണെന്നതും ഒരു പ്രധാന ഘടകമാണ്. എന്തുകൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ അമിതവണ്ണം എന്ന പ്രശ്‌നം ഉണ്ടാവുന്നു എന്ന് നോക്കാം.
 
 ഹൈപ്പോതൈറോയ്‌ഡിസം വന്ധ്യത വരുത്തുമോ?
http://malayalam.boldsky.com/img/2016/06/xchilhood-obesity-22-1466604157-jpg-pagespeed-ic-00kbwsobev-23-1466657308.jpg
 
 മുലപ്പാലിന്റെ അഭാവമാണ് കുട്ടികളുടെ അമിതവണ്ണത്തിന്റെ പ്രധാന കാരണം. കുട്ടികളില്‍ ആരോഗ്യമുണ്ടാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മുലപ്പാല്‍. ഇതിന് അമിതവണ്ണത്തെ തടയാനുള്ള ശേഷിയുണ്ട്. ഇത് കുട്ടികളിലെ മെറ്റബോളിസത്തിന്റെ അളവ് കൃത്യമാക്കുന്നു. കുട്ടകിളില്‍ ഒരു പ്രായം വരെ മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 
 
കുട്ടികള്‍ ഭക്ഷണം കഴിയ്ക്കാന്‍ തുടങ്ങിയാല്‍ പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കൊടുക്കാന്‍ കഴിവതും ശ്രമിക്കുക. കുട്ടികള്‍ക്ക് വളര്‍ച്ചക്കാവശ്യമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൊടുക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം
 
 how to curb childhood obesity
 
 ധാന്യങ്ങളും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യക പ്രായമായാല്‍ ധാന്യങ്ങളും കൊടുക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന കലോറി അടങ്ങിയ ജങ്ക്ഫുഡിനെ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ങ്ങ സോഡയും സോഫ്റ്റ് ഡ്രിങ്കുകളും ഒരിക്കലും കുട്ടികളില്‍ അടുപ്പിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് അമിതവണ്ണം വരുത്തുന്നതില്‍ ഇത് മുന്‍പിലാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ നല്‍കാന്‍ ശ്രമിക്കുക. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
 
ങ്ങ
 
അമിതഭക്ഷണം എന്ന ശീലത്തെ കുട്ടികളില്‍ നിന്നും മാറ്റിയെടുക്കുക. വിശപ്പിനാവശ്യമുള്ള ഭക്ഷണം മാത്രം കൊടുത്ത് ശീലിപ്പിക്കുക. ആവശ്യമില്ലാതെ അമിതമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നല്‍കുന്നത് ഒബേസിറ്റിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

വീട്ടില്‍ നിന്നും ഭക്ഷണം പാചകം ചെയ്ത് കൊടുക്കുക. പുറത്ത് നിന്നുള്ള ഭക്ഷണശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെയാണ് ബാധിയ്ക്കുക.

No comments:

Post a Comment